Wednesday 26 September 2012

ഒരു ഇന്റര്‍വ്യൂ കഥ


എക്കാലത്തെയും പോലെ ട്രെന്ഡ് ആയ IT ജോബ്  ഫീല്ടിലേക്ക് മനസ്സ് കൊതിച്ചു കൊണ്ടിരിക്കുന്ന കാലം . കോളേജ് ലൈഫ്  ഏകദേശം തീര്നിരികുന്നതിന്റെ സെമെസ്റെര്  മാര്ക്ക് വന്നു .കണ്ണില് കണ്ട എല്ലാ ഇന്റര്വ്യൂ കളും അറ്റെണ്ട് ചയ്ത് നല്ല നിലയില് തോറ്റു. ഈ ഒബ്ജെച്ടിവേ ടൈപ്പ് ചോദ്യങ്ങള് എല്ലാം കണ്ടു പരിച്ചയിചെങ്കിലും എന്തോ തലവിധികരണം ഒന്നുലും പസ്സയിലെന്നു മാത്രമല്ല്ല എന്റെ കൂടെ വന്ന ഓരോരുത്തരായി രണ്ടും മൂനും കമ്പനികളില്‍ കയറുകയും ചെയ്തു. അല്ലാതെ OMR ഷീറ്റില്‍ വട്ടം വരച്ചുകളിച്ചപോള്‍  മനസിലായില്ല ഇത് വട്ടംച്ചുട്ടികുമെന്നു.  അങ്ങനിരിക്കെ വേറെ വഴികളെ കുരിച്ചലോചികാന്‍ ഒന്നും ഇല്ലാതിരിക്കുന്ന സമയത്താണ്  വെറുതെ ജി-മെയിലില്‍ കേറിയത്‌  അതാ കിടക്കുന്നു പുതിയൊരു ഇന്റര്‍വ്യൂ  വിവരണം  ഞാന്‍ അപ്പൊ തന്നെ ഡിലീറ്റ് ചെയ്തു  അല്ല പിന്നെ .വൈകിട്ട് അതാ വരുന്നു ഫ്രണ്ടിന്റെകാള്‍ അവെനതായാലും ഈ ഇന്റര്‍വ്യൂ  അറ്റന്‍ഡ് ചെയ്തെ പാടു എന്നാ വാശിയിലായി , കഴിഞ്ഞ ഭൂതകാലം ഓര്‍ത്തിട്ടു എനിക്കാണേല്‍ അറ്റന്‍ഡ് ചെയ്യാനും മനസ് വരുനില്ല .അവസാനം അവന്റെ തലപര്യാനുസരണം എറണാകുളത്തേക്ക് വണ്ടി കയറി. രാവിലെ നേരത്തെ തന്നെ ബ്രുഷും ചെയ്തു ഇന്റര്‍വ്യൂ ഹാളില്‍ .അവന്‍ പുതുതായി വാങ്ങിച്ച AXE മൊത്തം തീര്‍ത്തു .ഇന്റര്‍വ്യൂ പറഞ്ഞ സ്ഥലത്ത് എത്തി എല്ലാവരും ഒരുമാതിരി വസ്ത്രധാരണവും പുസ്തകങ്ങള്‍ മാറി മാറി പടികുകയുമാണ്  ഒരു യുദ്ധം തുടങ്ങാനുള്ള ഒരുക്കം മാതിരി .അവന്‍ വല്ലാത്ത ത്രില്ലിലാണ് ഞാനാണേല്‍ പ്രഭാത ഭക്ഷണം മിസ്സ്‌ ആയതിന്റെ ആലസ്യത്തിലും . ആദ്യം തന്നെ കമ്പനിയെ പുകഴ്ത്തികൊണ്ട്  ഒരാള്‍ വന്നു സംസാരം തുടങ്ങി ഇതൊക്കെ എനിക്ക് മനപാടം ആയിരിക്കുന്നു കമ്പനിയുടെ പേര് മാത്രം വത്യസ്തം വാക്കുകളും ആഘ്യന രീതിയിലും സാമ്യതകള്‍.... ......അങ്ങനെ എക്സാം ഹള്ളില്‍ ഇരുന്നു . ഞങ്ങള്‍ എല്ലാം തീരുമാനിച്ചു  അടുത്തടുത്തിരുന്നു , കണ്ടകശനി കൊണ്ടല്ലേ പോകു സീറ്റ്‌ മാറി ഇരുത്തി .OMR  ഷീറ്റ്‌ കയ്യില്‍ തന്നു ,അതെന്നെ കളിയകി ചിരിക്കുന്ന പോലെ തോന്നി എനിക്ക് , എന്തുവ് വരട്ടെ ഇതുവരെ "D" മാര്‍ക്ക്‌ ചെയ്ത ഞാന്‍ കുറെ ഡി അങ്ങ് കറുപിച്ചു.ഞാന്‍ പെട്ടെന്ന്‍ തന്നെ എല്ലാം ചെയ്തു  തീര്‍ത്തു , നമ്മളിതെത്ര കണ്ടിരിക്കുന്നു ദാസാ.കസേര രോറ്റേന്‍ ഇല്ലാത്തതിനാല്‍ എന്റെ കഴുത്തിന്റെ കായികക്ഷമത പരീക്ഷികേണ്ടി വന്നു അവനെ കണ്ടുപിടിക്കാന്‍ , അപ്പോള്‍ തന്നെ അവിടെ നിന്ന ആള്‍ക് കാര്യം മനസിലായി പേപ്പര്‍ വാങ്ങി എന്നെ പുര്തോട്ടു വിട്ടു . ഞാന്‍ ഭക്ഷണംകഴിക്കാന്‍ ഞാന്‍ പുറത്തിറങ്ങി .എല്ലാവരും IAS എഴുതുന്നപോലെ ഇരികുവാണ്, ഞാന്‍ എന്റെ യാത്ര ചെലവ് ടാല്ലി ആകുന്ന തിരകിലും കുറെ ആയെ ഈ പരിപാടി തുടങ്ങീടു .അങ്ങനെ റിസള്‍ട്ട്‌ അന്നൌന്‍സ് ചെയ്തു അതാ അത്ഭുതം എന്റെ പേര് ഫൈനല്‍ പേപ്പറില്‍ വേറെ ആരും എന്റെ പേരില്‍ ഇല്ല എന്ന് ഉറപ്പയപോള്‍ അത് ഞാന്‍ തന്നെ എന്നെനിക്കു വിശ്വാസം വന്നു.അങ്ങനെ അവന്റെ പേരും വിളികുന്നത് കാത്തു നിന്ന് അവസാന പപെരിലും അവന്റെ പേര് ഇല്ല . വല്ലാത്ത ആവസ്തയായി പോയി ഞാനില്ല എന്ന് പലതവണ പറഞ്ഞിട്ടും കേള്‍കാതെ ഇതൊരു മാതിരി . അവന്റെ നിര്ഭാന്തത്തിനു  വീണ്ടും വഴങ്ങാനെ എനിക്ക് കഴിഞ്ഞുള്ളൂ ,എന്തായാലും ഞാന്‍ രണ്ടാമത്തെ റൌണ്ടും ക്ലിയര്‍ ചയ്തു . ഇന്നും കുബികിളില്‍ ഇരുന്നു എന്റര്‍ കീ അമര്തുമ്പോഴും ഞാന്‍ അതോര്കുന്നു എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ .